Flash News

അണ്വായുധങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനം : കിം ജോങ് ഉന്‍



സോള്‍: ഉത്തര കൊറിയയുടെ അണ്വായുധങ്ങള്‍ രാജ്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനമാണെന്ന് കിം ജോങ് ഉന്‍. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതില്‍ അണ്വായുധ ശേഷിക്ക് സുപ്രധാന പങ്കുണ്ടെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.വടക്കു-കിഴക്കന്‍ ഏഷ്യയിലെ കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ഉത്തര കൊറിയയുടെ അണ്വായുധ ശേഖരമാണ്. സാമ്പത്തിക വ്യവസ്ഥയും അണ്വായുധ ശേഷിയും സമാന്തരമായി വികസിപ്പിക്കുന്ന ഉത്തര കൊറിയന്‍ നയം ശരിയാണെന്നാണ് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങള്‍ വര്‍ധിക്കുമ്പോഴും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയിലേക്കാണെന്നും കിം ജോങ് പറഞ്ഞു. ഭരണകക്ഷി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങിന് (28) പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ഭാഗിക അംഗത്വം നല്‍കി. ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയ്ക്ക് പോളിറ്റ് ബ്യൂറോയില്‍ സമ്പൂര്‍ണ വോട്ടവകാശമുള്ള അംഗമായി സ്ഥാനക്കയറ്റം നല്‍കി. യുഎന്‍ പൊതുസഭയില്‍ ഡോണള്‍ഡ് ട്രംപിനെതിരായ പ്രസംഗത്തിലൂടെ ശ്രദ്ധേയനായ നേതാവാണ് റി യോങ് ഹോ.
Next Story

RELATED STORIES

Share it