Flash News

അണ്ണാ ഹസാരെയുടെ സമരത്തിന് മധ്യസ്ഥ വഹിച്ച ആള്‍ ദൈവം ജീവനൊടുക്കി

അണ്ണാ ഹസാരെയുടെ സമരത്തിന് മധ്യസ്ഥ വഹിച്ച ആള്‍ ദൈവം ജീവനൊടുക്കി
X
ഇന്‍ഡോര്‍: അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ സമരം ഉച്ചസ്ഥായിലെത്തിയ വേളയില്‍ മധ്യസ്ഥത വഹിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ആത്മീയ ഗുരു ഭയ്യ മഹാരാജ് (50) ആത്മഹത്യ ചെയ്തു. സ്വയം വെടിവച്ച് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയ്‌സിങ് ദേശ് മുഖ് എന്നാണ് മഹാരാജിന്റെ യഥാര്‍ഥ പേര്.



മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗായിക ലതാമങ്കേഷ്‌കര്‍ എന്നിവരടക്കം നിരവധി പേര്‍ മഹാരാജിന്റെ ശിഷ്യന്‍മാരാണ്.കഴിഞ്ഞ ഏപ്രിലില്‍ ശിവരാജ് സിഭ് ചൗഹാന്‍ സര്‍ക്കാര്‍ മഹാരാജിന് സഹമന്ത്രി പദവി അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കുകയുണ്ടായില്ല.
Next Story

RELATED STORIES

Share it