അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ മാറ്റി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എട്ട് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ മാറ്റി. പുതിയ പട്ടികയില്‍ മൂന്നു മന്ത്രിമാരും ഒരു മുന്‍ മന്ത്രിയുമുണ്ട്. എംഡിഎംകെ സ്ഥാപകനും ജനക്ഷേമമുന്നണി കണ്‍വീനറുമായ വൈകോ മല്‍സരിക്കുന്ന കോവില്‍പെട്ടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കടമ്പൂര്‍ രാജു ജനവിധി തേടും. കെ രാമാനുജന്‍ ഗണേഷിനെ മാറ്റിയാണ് കടമ്പൂര്‍ രാജുവിനെ സ്ഥാനാര്‍ഥിയാക്കിയത്. പപ്പിറെഡ്ഡിപട്ടി മണ്ഡലത്തില്‍ ജി എസ് കുപ്പുസാമിയെ മാറ്റി വിദ്യാഭ്യാസ മന്ത്രി പളനിയപ്പനെയും ശങ്കരാപുരത്ത് എഎസ്എ രാജശേഖരനെ മാറ്റി ഗ്രാമീണ-വ്യവസായ മന്ത്രി ആര്‍ മോഹനെയും ശ്രീ വൈകുണ്ഠത്ത് എം ഭുവനേശ്വരനെ മാറ്റി ടൂറിസം മന്ത്രി ഷണ്‍മുഖനാഥനെയും ഉള്‍പ്പെടുത്തി. ആര്‍ക്കോണം സിറ്റിങ് എംഎല്‍എ എസ് രവിയെ മാറ്റി മണിവണ്ണനെ ഉള്‍പ്പെടുത്തി. മുന്‍ മന്ത്രി കെ വി രാമലിംഗം ഈറോഡ് വെസ്റ്റില്‍ മല്‍സരിക്കും.
Next Story

RELATED STORIES

Share it