Flash News

അണ്ണാ ഡിഎംകെയുടെ ചിഹ്നം: അടുത്തമാസം 10നു മുമ്പ് തീരുമാനിക്കണം: സുപ്രിംകോടതി



ന്യൂഡല്‍ഹി: അണ്ണാഡി എംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ആര്‍ക്കു നല്‍കണമെന്നതുമായി ബന്ധപ്പെട്ട് അടുത്തമാസം പത്തിനു മുമ്പ് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഈ മാസം അവസാനത്തോടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍  അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ ടിടിവി ദിനകരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേസ് തീര്‍പ്പാക്കുന്നതിനു നാല് മാസം കൂടി നീട്ടണമെന്നാണ് ദിനകരന്‍ ആവശ്യപ്പെട്ടിരുന്നത്. ദിനകരന്‍ പക്ഷത്തിനോടൊപ്പം കുറച്ച് എംഎല്‍എമാരും എംപിമാരും മാത്രമാണുള്ളതെന്ന് പറഞ്ഞ അണ്ണാ ഡിഎംകെ മറുവിഭാഗം ദിനകരന്റെ ആവശ്യം തള്ളണമെന്ന് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it