Flash News

അണ്ടര്‍ 20 ലോകകപ്പ് : കിരീടപ്പോരാട്ടത്തിന് വെനിസ്വേലയും ഇംഗ്ലണ്ടും ; ഇരുടീമിന്റെയും ആദ്യ ഫൈനല്‍



ദെയ്‌ജോണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും വെനിസ്വേലയും ഏറ്റുമുട്ടും. ഉറുഗ്വേയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് വെനസ്വേല സെമി കടന്നപ്പോള്‍ ഇറ്റലിയെ 1-3ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കപ്പിനരികെ എത്തിയത്. രണ്ട് ടീമുകളും ആദ്യമായാണ് ലോകകപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് കാണുന്നത്. 11ാം തിയ്യതി ഞായറാഴ്ചയാണ് കലാശ പോരാട്ടം. മൂന്നാംസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ സെമിയില്‍ പുറത്തായ ഉറുഗ്വേയും ഇറ്റലിയും പന്തുതട്ടും.
Next Story

RELATED STORIES

Share it