Flash News

അണ്ടര്‍ 20 : ഇന്ന് സെമിഫൈനല്‍



ദെജോണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഇന്ന് സെമിഫൈനല്‍ റൗണ്ട്. ഉറുഗ്വ വെനസ്വേലയെ നേരിടുമ്പോള്‍ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമി. 1.30ന് ദെജോണ്‍ ലോകകപ്പ് സ്റ്റേഡിയത്തിലാണ് ഉറുഗ്വേ- വെനസ്വേല മല്‍സരം. ജിയോന്‍ജു സ്‌റ്റേഡിയത്തില്‍ വൈകീട്ട് 4.30നാണ് മല്‍സരം. കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പിച്ച് ഉറുഗ്വേയും യുഎസിനെ തോല്‍പിച്ച് വെനസ്വേലയും സെമിയിലെത്തിയപ്പോള്‍ സാംബിയന്‍ കുതിപ്പിന് തടയിട്ടാണ് ഇറ്റലി അവസാന നാലിലെത്തിയത്. മെക്‌സിക്കോയെ തോല്‍പിച്ചാണ് ഇംഗ്ലണ്ടും സെമി ബെര്‍ത്തിലെത്തിയത്.
Next Story

RELATED STORIES

Share it