അണ്ടര്‍ 19 ലോകകപ്പ്: രണ്ടാം ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍

ധക്ക: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ 120 റണ്‍സിനു തരിപ്പണമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 258 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സര്‍ഫ്രാസ് ഖാന്‍ (74) ടീമിനായി അ ര്‍ധസെഞ്ച്വറിയോടെ തിളങ്ങി. റിഷബ് പാന്ത് (57), അര്‍മാന്‍ ജാഫര്‍ (46), മഹിപാല്‍ ലോംറോര്‍ (45) എന്നിവരും മികച്ച പ്രകടനം നടത്തി.
ന്യൂസിലന്‍ഡിന്റെ മറുപടി 31.3 ഓവറില്‍ 138ന് അവസാനി ച്ചു. ക്രിസ്റ്റിയന്‍ ലിയോപാഡ് (40) മാത്രമേ കിവി നിരയില്‍ പിടിച്ചുനിന്നുള്ളൂ. അഞ്ചു വിക്കറ്റെടുത്ത ലോംറോറും നാലു വിക്കറ്റ് പിഴുത അവേശ് ഖാനുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. അവേശാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it