അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന്‍ പുറത്ത്

ഫാത്തുല്ല: രണ്ട് തവണ ചാംപ്യന്‍മാരായ പാകിസ്താന്‍ ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചു വിക്കറ്റിന് പാകിസ്താനെ ഞെട്ടിക്കുകയായിരുന്നു.
ജയത്തോടെ വിന്‍ഡീസ് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശാണ് വിന്‍ഡീസിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 227 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 40 ഓവറില്‍ അഞ്ചു വിക്കറ്റിന് വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. പാകിസ്താന്‍ താരം ഉമയിര്‍ മസൂദിന്റെ (113) സെഞ്ച്വറി പ്രകടനവും വിഫലമായി.
Next Story

RELATED STORIES

Share it