അണ്ടര്‍ 19 ലോകകപ്പ്: ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യയെ നിരവധി കിരീടങ്ങളിലെത്തിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിങ് ധോണിക്കു ശേഷം ജാര്‍ഖണ്ഡില്‍ നിന്ന് ഇതാ മറ്റൊരു വിക്കറ്റ് കീപ്പര്‍ കൂടി ദേശീയ ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലാണ് ജാര്‍ഖണ്ഡുകാരനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനെ നയിക്കാ ന്‍ തയ്യാറെടുക്കുന്നത്.
അണ്ടര്‍ 19നുള്ള ടീമിനെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ വെങ്കടേഷ് പ്രസാദ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷാബ് പന്റാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടൂര്‍ണമെന്റില്‍ മൂന്ന് തവണ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, നേപ്പാള്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ഇടംപിടിച്ചിട്ടുള്ളത്.
ജനുവരി 28ന് ആസ്‌ത്രേലിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ശ്രീലങ്കയില്‍ സമാപിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കിരീടം നേടിയതിനു ശേഷമാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍.
Next Story

RELATED STORIES

Share it