അണ്ടര്‍ 19 ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യ ഫൈനലില്‍

കൊല്‍ക്കത്ത: അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റി ല്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ മുന്നേറിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിനെ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 222 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. രണ്ടു വിക്കറ്റെടുത്ത സുന്ദറാണ് ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങിയത്.
മറുപടിയില്‍ ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതോടെ ഒമ്പതു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. 26 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 51 റണ്‍സ് അടിച്ചെടുത്ത റിശബ് പാന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സുന്ദര്‍ 50 റണ്‍സ് നേടി.
Next Story

RELATED STORIES

Share it