അണ്ടര്‍ 18: എഐഎഫ്എഫ് ഇലവന്‍ ജേതാക്കള്‍

കൊല്‍ക്കത്ത: അണ്ടര്‍ 18 ഐ ലീഗ് ഫൂട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എഐഎഫ്എഫ് അണ്ടര്‍ 17 ടീം ജേതാക്കളായി. ഫൈനലില്‍ ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയെ 2-0ന് തോല്‍പിച്ചാണ് ടീം തുടര്‍ച്ചയായി രണ്ടാംതവണയും ജേതാക്കളായത്. വിജയികള്‍ക്ക് വേണ്ടി 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അനിരുധ് ഥാപ്പയും 28ാം മിനിറ്റില്‍ വിലാലന്‍സമയും ലക്ഷ്യം നേടി.
ജനുവരി 20ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഐ ലീഗ് സീനിയര്‍ ടീമുകളുടെ അണ്ടര്‍ 18 ടീമുകളാണ് മല്‍സരിച്ചത്. മലയാളികളായി ടീമംഗം തൃശ്ശൂരിലെ അമലും ഫിസിയോ കൊല്ലത്തെ കെഎന്‍ വിഷ്ണുവും ടീമിനൊപ്പമുണ്ട്.
Next Story

RELATED STORIES

Share it