അണ്ടര്‍ 17 ലോകകപ്പ്: സെമി ലൈനപ്പായി

കണ്‍സപ്‌സ്യോണ്‍ (ചിലി): അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ബെല്‍ജിയവും മെക്‌സിക്കോയുമാണ് കഴിഞ്ഞ ദിവസം സെമിയിലേക്കു ടിക്കറ്റെടുത്തത്.
ക്വാര്‍ട്ടറില്‍ മെക്‌സിക്കോ 2-0ന് ഇക്വഡോറിനെയും ബെല്‍ജിയം 1-0ന് കോസ്റ്ററിക്കയെ യും തോല്‍പ്പിക്കുകയായിരുന്നു. ക്ലോഡിയോ സമ്യുദോയും ബ്രയാന്‍ ഹാരോ സല്‍സറുമാണ് ഇക്വഡോറിനെതിരേ മെക്‌സിക്കോയുടെ സ്‌കോറര്‍മാര്‍.
നാളെ നടക്കുന്ന സെമിയില്‍ ബെല്‍ജിയം മാലിയുമായും മെക്‌സിക്കോ നിലവിലെ ചാംപ്യന്‍മാരായ നൈജീരിയയുമായും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it