Flash News

അണ്ടര്‍ 17 ലോകകപ്പ്: മൂന്നടിച്ച് മുന്നേറി ഇറാനും ജര്‍മനിയും പ്രീ ക്വാര്‍ട്ടറില്‍

അണ്ടര്‍ 17 ലോകകപ്പ്: മൂന്നടിച്ച് മുന്നേറി ഇറാനും ജര്‍മനിയും പ്രീ ക്വാര്‍ട്ടറില്‍
X


ജര്‍മനിക്കുവേണ്ടി ഗോള്‍ നേടിയ നിക്കോളാസ് ജെറിറ്റ് ക്വെന്നിന്റെ ആഹ്ലാദം (ഫോട്ടോ - ഷിയാമി തൊടുപുഴ)

കൊച്ചി:  അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ ജര്‍മനിയും ഇറാനും മുന്നോട്ട്. ഇറാന്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ ജര്‍മനി ഗ്വിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും തോല്‍പ്പിച്ചു.
ഒന്നാം പകുതിയില്‍ 1-1 സമനില വഴങ്ങിയ ശേഷമാണ് ജര്‍മനി വിജയം പിടിച്ചെടുത്തത്. ജാന്‍ ഫിയെറ്റ് (8), ജെറിറ്റ് ക്വെന്‍ (62), സഹവെര്‍ദി സെറ്റിന്‍ (90+ 2) എന്നിവര്‍ ജര്‍മനിക്കായി വലകുലുക്കിയപ്പോള്‍ ഇബ്രാഹിമ സൗമാഹാണ് ഗ്വിനിയയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ പ്രീ ക്വാര്‍ട്ടറിലേക്കും ജര്‍മനി ടിക്കറ്റെടുത്തു. മൂന്ന് മല്‍സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയും സഹിതം ആറ് പോയിന്റുകളാണ് ജര്‍മനിക്കുള്ളത്.
അതേ സമയം ഗ്രൂപ്പ്് സിയില്‍ കളിച്ച മൂന്ന് മല്‍സരവും ജയിച്ച് ഒമ്പത് പോയിന്റുകളാണ് ഗ്രൂപ്പിലെ ചാംപ്യന്‍മാരായാണ് ഇറാന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇറാന്‍ രണ്ട് ഗോളുകള്‍ നേടിയത് പെനല്‍റ്റിയിലൂടെയാണ്.
Next Story

RELATED STORIES

Share it