Flash News

അണ്ടര്‍ 17 ലോകകപ്പ് : നന്ദിയറിയിച്ച് ഇന്‍ഫന്റീനോ



സൂറിച്ച്: അണ്ടര്‍ 17 ലോകകപ്പ് ഭംഗിയായി നടത്താന്‍ സഹായിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ കത്തയച്ചു. കൊല്‍ക്കത്തയിലെ കലാശപ്പോരാട്ടം നേരില്‍കണ്ട് തിരികെ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ ശേഷമാണ് ഇന്‍ഫന്റീനോ മോദിക്ക് കത്തയച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്തതിനാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കാത്തതിലുള്ള ക്ഷമാപണവും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.''ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള ആതിഥ്യമാണ് ഇന്ത്യ അണ്ടര്‍ 17 ഫുട്‌ബോളിനായി ഒരുക്കിയത്. ഇതിന് താങ്കളോടും മല്‍സരവേദികളൊരുക്കിയ പ്രാദേശിക സംഘാടകരോടും ഫിഫ കടപ്പെട്ടിരിക്കുന്നു. താങ്കളുമായി കൂടിക്കാഴ്ച നടത്താനാവാത്തതില്‍ ദു:ഖമുണ്ട്. എന്നാല്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടു ഭാവിയില്‍ ഇനിയും അതിന് അവസരങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'' കത്തില്‍ ഇന്‍ഫന്റീനോ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it