Kottayam Local

അണ്ടര്‍ 17 ലോകകപ്പ്; ഏക മലയാളി ലെയ്‌സണ്‍ ഓഫിസറായി അബ്ദുല്‍ സമദ്



ഈരാറ്റുപേട്ട: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിലെ ടീം ലെയ്‌സണ്‍ ഓഫിസര്‍മാരുടെ (ടിഎല്‍ഒ) പട്ടികയില്‍ ഇടംപിടിച്ചതോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അബ്ദുല്‍ സമദ്. അലിഗഡ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാഥി കൂടിയായ അബ്ദുല്‍ സമദ് ഈരാറ്റുപേട്ടയില്‍നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈരാറ്റുപേട്ടയുടെ മരുമകന് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സുപ്രധാന ഉത്തരവാദിത്തം നിറവേറ്റാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നാട്. ഇറാഖ് ടീമിലെ ലെയ്‌സണ്‍ ഓഫിസറുടെ ചുമതലയാണ് മക്കരപ്പറമ്പ് വെള്ളാട്ടുപറമ്പ് സ്വദേശിയായ അബ്ദുല്‍ സമദിന് ലഭിച്ചിരിക്കുന്നത്. ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കാണ് (എല്‍ഒസി) ലോകകപ്പിന്റെ നടത്തിപ്പ് ചുമതല. ഇവരുടെ കീഴില്‍ 24 ലെയ്‌സണ്‍ ഓഫിസര്‍മാരാണുള്ളത്. ഓരോ ടീമിന്റെയുമൊപ്പം ഫിഫയുടെ പ്രതിനിധിയായി ടിഎല്‍ഒമാരുണ്ടാവും. ഇതില്‍ ഇറാഖ് ടീമിനൊടാപ്പം കൊല്‍ക്കത്തയിലാണ് അബ്ദുല്‍ സമദ് ഇപ്പോഴുള്ളത്. ഭാഷാനൈപുണ്യം, കായികം, സാങ്കേതികപരിജ്ഞാനം എന്നിവയില്‍ മികവ് തെളിയിച്ച കായികപ്രതിഭ കൂടിയാണ് സമദ്. അലിഗഡ് സര്‍വകലാശാലയില്‍നിന്ന് ജെആര്‍എഫോടെ അറബി സാഹിത്യത്തില്‍ പിഎച്ച്ഡി ചെയ്യുകയാണിപ്പോള്‍. മക്കരപ്പറമ്പ് വെള്ളാട്ട് പറമ്പില്‍ പരേതനായ കനിയാതൊടി അലവിക്കുട്ടിയുടെ മകനായ അബ്ദുല്‍ സമദ് ഈരാറ്റുപേട്ട നടയ്ക്കല്‍ കൊട്ടുകാപ്പള്ളി തൈപ്പറമ്പില്‍ അബ്ദുല്‍ ജബ്ബാറിന്റെ എകമകള്‍ ഫാത്തിമ ഖാത്തൂന്‍ സിത്താരയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it