Flash News

അണ്ടര്‍ 17 ലോകകപ്പിന് മാറ്റ് കൂട്ടാന്‍ 'ക്രസവ'

അണ്ടര്‍ 17 ലോകകപ്പിന് മാറ്റ് കൂട്ടാന്‍ ക്രസവ
X

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഉപയോഗിക്കുന്ന ഫുട്‌ബോളിന്റെ പേര് 'ക്രസവ' എന്നാണ്. അഡിഡാസാണ് ക്രസവ നിര്‍മിക്കുന്നത്. റഷ്യന്‍ പദമായ ക്രസവയുടെ അര്‍ഥം മനോഹരമായ പ്രകടനം നടത്തുന്നത് എന്നാണ്. 2016 ലെ യുവേഫ യൂറോ കപ്പില്‍ ഉപയോഗിച്ച പന്തും അഡിഡാസാണ് നിര്‍മിച്ചത്. ആകൃതിയിലും രൂപകല്‍പ്പനയിലും യൂറോ 2016ല്‍ ഉപയോഗിച്ച ബ്യൂ ജ്യൂ പന്തിനോട് സാദൃശ്യം പുലര്‍ത്തുന്ന രീതിയാണ് അഡിഡാസ് ക്രസവയും നിര്‍മിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും കറുപ്പുമാണ് പന്തില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍. ഈ മാസം ആറ് മുതല്‍ 28വരെയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it