Flash News

അണക്കെട്ട് തുറന്നാല്‍ അപകടം ഒഴിവാക്കാന്‍ കെഎസ്ഇബി പൂജ നടത്തി

അണക്കെട്ട് തുറന്നാല്‍ അപകടം ഒഴിവാക്കാന്‍ കെഎസ്ഇബി പൂജ നടത്തി
X

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നാലുള്ള അപകടം ഒഴിവാക്കാന്‍ കെഎസ്ഇബി വക പൂജയും. ഇടുക്കി അണക്കെട്ടിന് സ്ഥലം കാണിച്ചു കൊടുത്തയാളായ കൊലുമ്പന്റെ സ്മൃതി മണ്ഡപത്തിലാണ് പൂജ നടത്തിയത്. കെഎസ്ഇബി നിര്‍ദേശിച്ചതനുസരിച്ചാണ് കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരന്‍ പൂജ നടത്തി.
അഞ്ഞൂറു രൂപ തന്ന് പൂജ നടത്താന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് ഭാസ്‌കരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജയെന്നും ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെഎസ്ഇബി ആരംഭിച്ചിരുന്നു.
ഡാമില്‍ ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2395.38 ആണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ചേര്‍പ്പ് സഎന്‍എന്‍ സ്‌കൂളിലെ പാദപൂജ വിവാദമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ ഡാം പൂജ. സംഭവം വാര്‍ത്തയായതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ മത നിരപേക്ഷതയെ പരിഹസിച്ച സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഇറങ്ങി.
Next Story

RELATED STORIES

Share it