kannur local

അഡ്വ. വല്‍സരാജ് കുറുപ്പ് വധം: ഏഴുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

തലശ്ശേരി: അഡ്വ. വല്‍സരാജ് കുറുപ്പ് വധക്കേസില്‍ അന്വേഷണ ശംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് കുറ്റപത്രം വായിച്ചുനല്‍കി. 2007 മാര്‍ച്ച് നാലിന് രാത്രി 11.50നാണ് വല്‍സരാജ് കുറുപ്പ് കൊല്ലപ്പെട്ടത്. കേസ് സംബന്ധമായ ഒരാവശ്യത്തിന് പാനൂര്‍ പോലിസ് സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നിന്നും ചിലര്‍ വിളിച്ചിറക്കി വീടിന്റെ നടവഴിയില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. അരയാക്കൂല്‍ വരിക്കോളിന്റവിട ഒട്ടക്കാത്ത് കുനിയില്‍ വീട്ടില്‍ ഒ കെ ഷാജി എന്ന ചെട്ടിഷാജി (30), പന്തക്കല്‍ വലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ് (32), പന്ന്യന്നൂര്‍ വിളായിന്‍ പൊയില്‍ വീട്ടില്‍ വി പി സതീശന്‍ (34), ചൊക്ലി നിടുമ്പ്രത്തെ പടിഞ്ഞാറെതാഴെകുനിയില്‍ കക്കാടന്‍ പ്രകാശന്‍ (40), അരയാക്കൂല്‍ സൗപര്‍ണികയില്‍ എ കെ ശരത്ത് (26), അരയാക്കൂല്‍ കുറ്റേരി വീട്ടില്‍ കെ വി രാഗേഷ് (29), പന്ന്യന്നൂര്‍ ചമ്പാട് വീട്ടില്‍ എട്ടു വീട്ടില്‍ സജീവന്‍ (39) എന്നിവരാണ് ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഇതില്‍ രണ്ടാം പ്രതി പന്തക്കല്‍ വലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ് ടിപി വധക്കേസിലും പ്രതിയാണ്.
കൊല്ലപ്പെട്ട അഡ്വ. വല്‍സരാജ് കുറുപ്പ് കൊല്ലത്തുള്ള സിദ്ദിഖും പാനൂരിലുള്ള ചന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊ ലപാതകത്തിനു പിന്നിലെന്ന് പോലിസ് പറയുന്നു. ഐപിസി 143, 147, 148, 447, 302, 506 (11) ആര്‍/ഡബ്ലു149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണ ഉദ്വേഗസ്ഥനായ സിബിസിഐഡി വി ദേവരാജ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ തെളിവ് ശേഖരിക്കുന്നതിന് 41 സഹായികളെയും പോലിസ് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it