Alappuzha local

അഡ്വ. ലാലി വിന്‍സന്റ് ആലപ്പുഴ തിരിച്ച് പിടിക്കും: കെ സി വേണുഗോപാല്‍ എംപി

പാതിരാപള്ളി: യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് ആലപ്പുഴയെന്നും കെഎസ്‌യുവിലൂടെ പൊതുരംഗത്ത് കട ന്നു വന്ന് കെപിസിസി വൈസ് പ്രസിഡന്റും പാര്‍ട്ടി വക്താവും ആയി പ്രവര്‍ത്തിച്ചു വരുന്ന അഡ്വ.ലാലി വിന്‍സന്റിനെ മണ്ഡലം തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നും കെ സി വേണുഗോപാല്‍ എംപി. യുഡിഎഫ് ആലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം പാതിരപ്പള്ളി എയ്ഞ്ചല്‍ കിങ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ആലപ്പുഴയുടെ മുഖചായ മാറ്റുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത് പ്രഗല്‍ ഭയായ വക്കീലും ദീര്‍ഘകാലം പൊതുപ്രവര്‍ ത്തന പാരമ്പര്യവുമുള്ള ലാലി വിന്‍സന്റിന് ആലപ്പുഴയിലെ ജന ങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആകാന്‍ തനിക്ക് അവസരം കിട്ടിയത് അഭിമാന പൂര്‍ വം സ്വീകരിക്കുകയാണെന്ന് ലാലി വിന്‍സന്റ് പറഞ്ഞു. യുഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ അധ്യ ക്ഷത വഹിച്ച യോഗത്തില്‍ എ എ ഷുക്കൂര്‍, എം മുരളി,ഡി സുഗത ന്‍, ബി ബൈജു, കെ വി മേഘനാദന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it