Flash News

അഡ്വ ഉദയഭാനു അറസ്റ്റില്‍

അഡ്വ ഉദയഭാനു അറസ്റ്റില്‍
X


കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഏഴാംപ്രതി അഡ്വ. സി പി ഉദയഭാനുവിനെ പോലിസ് അറസ്റ്റ് ചെയ്തു. കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വച്ച്  ഡിവൈഎസ്പി ഷംസുദ്ദീന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു.


സപ്തംബര്‍ 29ന് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി എ രാജീവിനെ ചക്കര ജോണി അടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. രാജീവ് ഇടനിലക്കാരനായി നിന്ന് ഭൂമി വാങ്ങാന്‍ ഉദയഭാനു കരാറുണ്ടാക്കി അഡ്വാന്‍സ് നല്‍കിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. അഡ്വാന്‍സ് തുക തിരിച്ചുചോദിച്ചതോടെ ഉദയഭാനുവും രാജീവും ശത്രുക്കളായെന്നും പണം തിരികെ കിട്ടാനായി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മുദ്രപത്രത്തില്‍ ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജീവ് കൊല്ലപ്പെട്ടുവെന്നുമാണ് കേസ്.
Next Story

RELATED STORIES

Share it