Flash News

അഡ്വ. ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു



ചാലക്കുടി: പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലായ അഡ്വ. സി പി ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് മൂന്ന് ദിവസത്തേക്ക് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഉദയഭാനുവിനെ കസ്റ്റഡിയില്‍ വേണമെന്ന പോലിസ് അപേക്ഷ പരിഗണിച്ച ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജഡ്ജി എസ് സൂരജാണ് പോലിസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച നല്‍കിയ അപേക്ഷ ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്നെങ്കിലും കേസ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വരെ ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയില്‍ വയ്ക്കാം.
Next Story

RELATED STORIES

Share it