kannur local

അഡൂര്‍ സംഘര്‍ഷം; 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്



മുള്ളേരിയ: അഡൂരില്‍ കഴിഞ്ഞ ദിവസം സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. അഡൂരിലെ ബിജെപിയുടെ ഓഫിസ് തകര്‍ത്തുവെന്ന പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാറിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ രതീഷ്, കിഷോര്‍, ആകാശ്, അഭിലാഷ്, ശ്രീജിത്ത് തുടങ്ങി 25 പേര്‍ക്കെതിരേയും ബിജെപി പ്രവര്‍ത്തകന്‍ രജീഷിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കിഷന്‍, സുധീഷ് തുടങ്ങി പത്തുപേര്‍ക്കെതിരേയും കേസെടുത്തു.
Next Story

RELATED STORIES

Share it