wayanad local

അട്ടമല-ചൂരല്‍മല റോഡ്: ആരോപണത്തില്‍ കഴമ്പില്ലെന്ന്

കല്‍പ്പറ്റ: അട്ടമല-ചൂരല്‍മല റോഡിന്റെ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു യുഡിഎഫ്. മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ ബി സുരേഷ് ബാബു അറിയിച്ചു.
അട്ടമല ബസ് പാസഞ്ചേഴ്‌സ് കമ്മിറ്റി ഭാരവാഹികള്‍ എന്ന പേരില്‍ ചിലര്‍ നടത്തിയ വാര്‍ത്താസമ്മേളനം വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചതനുസരിച്ച് മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകള്‍ക്ക് 25 ലക്ഷം രൂപ വീതം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അട്ടമല-ചൂരല്‍മല റോഡിനും 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവില്‍ ജിഒ (എംഎസ്) നമ്പര്‍: 107/2015 ക്രമനമ്പര്‍ 15 ആയാണ് അട്ടമല-ചൂരല്‍മല റോഡിന് 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഇതേ ഉത്തരവില്‍ തന്നെ മേപ്പാടി പഞ്ചായത്തിലെ ചുങ്കത്തറ-അമ്പലക്കുളം റോഡ്, മാനിവയല്‍-കല്ലുമല-നെടുമ്പാല റോഡ്, നൂറേക്കര്‍-വെള്ളിത്തോട് റോഡ് എന്നിവയ്ക്ക് 25 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
മുട്ടില്‍-മേപ്പാടി റോഡ് പ്രവൃത്തിക്ക് 16.20 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞു. നെടുമ്പാല-പള്ളിക്കവല- ഏഴാംചിറ-കുരിശുകലവ- മുക്കംകുന്ന് റോഡിന്റെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it