Flash News

അട്ടപ്പാടി വെടിവെപ്പ് : മാവോവാദി നേതാവ് അയ്യപ്പന്‍ കസ്റ്റഡിയില്‍

അഗളി : കഴിഞ്ഞ മാസം 17ന് അട്ടപ്പാടിയിലെ കടുകുമണ്ണയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് തിരയുകയായിരുന്ന മാവോവാദി നേതാവ് അയ്യപ്പന്‍ കസ്റ്റഡിയില്‍.

അട്ടപ്പാടി ചെമ്മണ്ണൂരിന് സമീപമുള്ള പന്നിയൂര്‍പ്പടിയില്‍ നിന്ന് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ജില്ലാ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

അയ്യപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുകുമണ്ണയില്‍ പോലീസുമായി ഏറ്റുമുട്ടിയതെന്നു വെടിയുതിര്‍ത്തതുമെന്നാണ് പോലീസ് പറയുന്നത്്.
Next Story

RELATED STORIES

Share it