palakkad local

അട്ടപ്പാടി മേഖലയില്‍ വനിതകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി

പാലക്കാട്: അട്ടപ്പാടി ബ്ലോകിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ എസ്ടി, എസ്‌സി, ബിപിഎല്‍ വിഭാഗത്തിലെ കുടുംബശ്രീ വനിതകള്‍ക്ക് പ്രത്യേക വായ്പ പദ്ധതി നടപ്പാക്കുന്നു. എം ബി രാജേഷ് എംപിയുടെ എസ്എജിവൈയുടെ ഭാഗമായി ജില്ലാ സഹകരണ ബാങ്കും കുടുംബശ്രീയുമായി സഹകരിച്ചാണ് വായ്പ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുക്കുന്ന 500ഗുണഭോക്താക്കള്‍ക്കാണ് ഒരുവര്‍ഷ കാലാവധിയില്‍ 10000രൂപ വരെ വായ്പ അനുവദിക്കുക. ഇതിനായി ജില്ലാ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം.
പണം അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കും. എടിഎം വഴി ഇത് ഗുണഭോക്താവിന് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. നാലുശതമാനമാണ് പലിശ നിരക്ക്. വായ്പ തിരിച്ചടവ് കുടുംബശ്രീ മുഖേനയാണ്. വിജയപ്രദമാണെങ്കില്‍ ജില്ലാതലത്തില്‍ പദ്ധതി വ്യാപിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എം ബി രാജേഷ് എംപി, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ എം കെ ബാബു, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി സെയ്തലവി, ജില്ലാ സഹകരണ ബാങ്ക് ഡിജിഎം ശ്രിനിവാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it