palakkad local

അട്ടപ്പാടി ചുരത്തിലെ മണ്ണിടിച്ചില്‍; ഭീതി ഒഴിയാതെ യാത്രക്കാര്‍

മണ്ണാര്‍ക്കാട്: പ്രകൃതിഷോഭം മൂലം തകര്‍ന്ന അട്ടപ്പാടി ചുരം റോഡില്‍ യാത്ര ദുരിതം തുടരുന്നു. ഏത് സമയവും വീഴാറായി നില്‍ക്കുന്ന ഇടിഞ്ഞ മലയുടെ ശേഷിച്ച ഭാഗങ്ങള്‍ യാത്രക്കാരെ ഭീതിപ്പെടുത്തുകയാണ്. ഉരുള്‍പൊട്ടല്‍ കാരണം ചുരം റോഡ് പാടെ തകര്‍ന്ന സ്ഥിതിയാണ്. റോഡിന്റെ പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയ പാര്‍ശ്വഭിത്തികള്‍ പലതും ഒലിച്ച് പോയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു അറ്റകുറ്റപണികളും നടത്തിയിട്ടില്ല. കഴിഞ്ഞ സപ്തംബര്‍ 16നാണ് അട്ടപ്പാടി ചുരത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് വന്‍ മലയിടിച്ചിലഉണ്ടായത്. തുടര്‍ന്ന് ഒരു മാസത്തോളം ഗതാഗതം താറുമാറായി. ബസ് അടക്കമുള്ള വലിയ വാഹനങ്ങളെ ഒരു മാസത്തോളം ചുരം റോഡിലൂടെ കടത്തി വിട്ടിരുന്നില്ല. റോഡ് ഇടിഞ്ഞ് പോയ പല ഭാഗങ്ങളിലും ഇരുമ്പ് കൊണ്ട് വേലി കെട്ടി എന്നല്ലാതെ യാതൊരു സുരക്ഷയും അധികൃതര്‍ നടത്തിയിട്ടില്ല. അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡുകൂടിയായ ഇതിന്റെ ശോചനീയാവസ്ഥ കാരണം ദേശീയോദ്യാനമായ സൈലന്റ്‌വാലി അടക്കമുളള അട്ടപ്പാടിയിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it