palakkad local

അട്ടപ്പാടി : ആരോഗ്യക്കുറവുള്ള കുട്ടികള്‍ക്ക് എന്‍ആര്‍സി വഴി ചികില്‍സ നല്‍കും



പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആരോഗ്യകുറവുളള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍ആര്‍സി)വഴി ചികിത്സ നല്‍കുമെന്ന്  ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വകുപ്പും പ്രത്യേക പദ്ധതി രൂപവത്കരിക്കും. അട്ടപ്പാടി കോട്ടത്തറ ൈ്രടബല്‍ ആശുപത്രിയിലെ 100 കിടക്കകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ആശുപത്രിയില്‍ ഡീ അഡീഷന്‍ െസന്റര്‍ തുടങ്ങുമെന്നും ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . മേഖലയില്‍ ഏറെ പണവും മനുഷ്യാധ്വനവും ചെലവഴിച്ചിട്ടും എന്തുകൊണ്ട് ശിശു മരണം ഉണ്ടാാകുന്നുവെന്നത് പരിശോധിക്കും.  കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിലവിലുളള ഒരു ശിശുരോഗ വിദഗ്ധന്റെ ഒഴിവ് പ്രത്യേക പരിഗണന നല്‍കി നികത്തും. ജില്ലയിലെ 16 -ഉം സംസ്ഥാനത്തെ 170-ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇവിടെ പകല്‍ സമയം മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.  മൊത്തം ചികിത്സ സങ്കല്‍പ്പം മാറ്റുന്ന തരത്തിലുളള ആധുനിക സൗകര്യങ്ങള്‍  പ്രാഥമീകാരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്നും  ഒരു കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it