palakkad local

അട്ടപ്പാടി ആദിവാസി സാക്ഷരത തുല്യതാ പദ്ധതി: രണ്ടാംഘട്ടത്തിന് ഇന്നു തുടക്കം

അഗളി: സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കം. രാവിലെ 10ന് അഗളി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഇന്‍സ്ട്രക്റ്റര്‍ പരിശീലനവും പഠനക്ലാസും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ ഉദ്ഘാടനം ചെയ്യും. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്—മി ശ്രീകുമാര്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ.പി സുരേഷ് ബാബു മുഖ്യാതിഥിയാകും. പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവശങ്കരനും പഠിതാക്കളെ ആദരിക്കല്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാറും പാഠപുസ്—തക വിതരണം ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തിയും നിര്‍വഹിക്കും.
Next Story

RELATED STORIES

Share it