അട്ടപ്പാടിയില്‍ ആദിവാസി ബാലിക കൂട്ടബലാല്‍സംഗത്തിനിരയായി

അഗളി: അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി ബാലിക കൂട്ടബലാല്‍സംഗത്തിനിരയായി. കഴിഞ്ഞ 19ന് പുതൂരില്‍ ഉല്‍സവം കാണാനായി കുട്ടിയെ അയല്‍ക്കാരിയായ യുവതിയാണ് വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍, രണ്ടു ദിവസമായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിക്കൊപ്പം അഗളി എഎസ്പിക്ക് 22ാം തിയ്യതി പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അഗളി പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെയും യുവതിയെയും രണ്ടു യുവാക്കളെയും പോലിസ് പിടികൂടി. അന്വേഷണത്തില്‍ നിന്നു കുട്ടി കൂട്ടമാനഭംഗത്തിനിരയായതായി വ്യക്തമായി. തുടര്‍ന്നു 11 യുവാക്കളെയും ഒരു യുവതിയെയും പോലിസ് പിടികൂടി.
പ്രധാന പ്രതി ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it