palakkad local

അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തി ചികില്‍സിച്ച കാട്ടാന തമിഴ്‌നാട് വനമേഖലയില്‍ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തി സംസ്ഥാന വനം വകുപ്പ് അധികൃതര്‍ ചികില്‍സ നല്‍കിയ കാട്ടാന തമിഴ്‌നാട് വനമേഖലയില്‍ ചരിഞ്ഞു. ഭവാനിപ്പുഴക്ക് അക്കരെ തമിഴ്‌നാട്ടിലെ ഗോപനാരി വനം ഡിവിഷനിലാണ് ഇന്നലെ പുലര്‍ച്ചെ കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.
അട്ടപ്പാടി ചുണ്ടപ്പെട്ടിയില്‍ അവശനിലയില്‍ കണ്ടെത്തിയ ആനയെ കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതരും മൃഗചികില്‍സകരും ചേര്‍ന്ന് മയക്കുവെടി വെച്ച് ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ ആന പുഴ കടന്നു തമിഴ്‌നാട് വനത്തിലേക്കു നീങ്ങിയിരുന്നു. ആന ആക്രമിച്ചേക്കുമെന്ന ഭയത്തില്‍ ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാര്‍ക്കും കാഴ്ച്ചക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് കേരള - തമിഴ്‌നാട് അധികൃതര്‍ സംയുക്തമായി പിന്തുടര്‍ന്ന് മൂന്ന് തവണ വെടി വെടിവെച്ച് മയക്കിയാണ് കുത്തിവയ്പും മരുന്നുകളും നല്‍കിയത്. വലത്തെ ചെവിക്കു താഴെ കുത്തേറ്റ് ആഴത്തിലുണ്ടായ മുറിവില്‍ പഴുപ്പ് ബാധിച്ച നിലയിലായിരുന്നു കൊമ്പന്‍. ആനകള്‍ തമ്മിലുണ്ടായ സംഘടനത്തില്‍ പരുക്കേറ്റതാവാമെന്നാണ് അധികൃതരുടെ നിഗമനം.
വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ച ശേഷം സംസ്‌കരിക്കും.
Next Story

RELATED STORIES

Share it