'അട്ടപ്പാടിയിലേക്ക് മുമ്പ് അനുവദിച്ച ഫണ്ടിന്റെ സ്ഥിതി പരിശോധിക്കണം'

പാലക്കാട്: അട്ടപ്പാടിയിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടനുവദിക്കുന്നുണ്ടെങ്കില്‍ മുമ്പ് അനുവദിച്ചവയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നു തമ്പ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും അതേസമയം അഹാഡ്‌സ് നിര്‍മിച്ചു നല്‍കിയ പല വീടുകളും ഇപ്പോഴും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണുള്ളതെന്നും അവര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന തലത്തില്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു. കണ്‍വീനര്‍ കെ എ രാമു, കെ എന്‍ രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണന്‍, മാന്തമുത്തു, പി കെ മുരുകന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it