palakkad local

അട്ടപ്പാടിയിലെ പോഷക പുനരധിവാസകേന്ദ്രങ്ങള്‍ സജീവം

പാലക്കാട്: പോഷകാഹാരക്കുറവുള്ള 56 കുട്ടികളെ ഒരു വര്‍ഷം കൊണ്ട് സാധാരണ നിലയിലേക്ക് എത്തിച്ച് അട്ടപ്പാടിയിലെ പോഷക പുനരധിവാസ കേന്ദ്രങ്ങള്‍ സജീവമായി.  കൂടാതെ കഴിഞ്ഞ 30 ദിവസത്തിനിടയില്‍ പുതുതായി 28 കുട്ടികള്‍ കൂടി പ്രവേശനം നേടിയിട്ടുണ്ട്്്.
അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍ കേന്ദ്രങ്ങളിലാണ് കുട്ടികള്‍ക്ക് പ്രത്യേക പരിചരണത്തിന് സൗകര്യമുള്ളത്്. ഒരു വര്‍ഷത്തിനിടയില്‍ അഗളിയില്‍ 31,ഷോളയൂര്‍-15,പുതൂര്‍-10  കുട്ടികളാണ് പ്രവേശിക്കപ്പെട്ടത്്.
ഓരോ കേന്ദ്രങ്ങളിലും ഡയറ്റീഷന്‍, മെഡിക്കല്‍ സോഷല്‍ വര്‍ക്കര്‍, സ്റ്റാഫ് വര്‍ക്കര്‍, സ്റ്റാഫ് നഴ്‌സ്, കുക്ക് തസ്തികകളുണ്ട്. ആരോഗ്യ  ഉപകേന്ദ്രങ്ങളിലും അങ്കണവാടികളിലും ആശാവര്‍ക്കര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും പരിശോധന നടത്തി ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്‍ണതയുമുളള കുട്ടികളെ കണ്ടെത്തിയാണ്  പോഷക പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.
വിശപ്പ് പരിശോധന നടത്തിയാണ് പ്രത്യേക ഭക്ഷണം നല്‍കുന്നത്. ഡയറ്റീഷന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്ക്് ആവശ്യമായ ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നത്്.
കുട്ടികള്‍ക്കും കുടുംബാംഗങ്ങളിരൊളാള്‍ക്കും താമസത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതിനേക്കാള്‍ 50 ശതമാനം ശരീരഭാരം കൂടുകയും ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്‍ണതകളും മാറുകയും ചെയ്യുന്ന അവസ്ഥയിലാണ് വീടുകളിലേക്ക്  തിരിച്ച്് അയയ്ക്കുന്നത്.
പിന്നീട് അങ്കണവാടികളുടെ കീഴില്‍ കുട്ടികളുടെ ഉയരവും വണ്ണവും രേഖപ്പെടുത്തുന്നുണ്ട്്.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി അട്ടപ്പാടി പാക്കേജിന്റെ  ഭാഗമായി പോഷകാഹാരക്കുറവ് പരിഹരിക്കാന്‍് പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it