Pathanamthitta local

അടൂര്‍ പ്രദേശത്ത് കുടിവെള്ളം  പാഴാവുന്നത് നിത്യസംഭവമാവുന്നു

അടൂര്‍: ജനങ്ങള്‍ കൊടുംചൂടില്‍ നട്ടംതിരിയുമ്പോള്‍ അടൂര്‍ മേഖലയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതായി പരാതി. കുടിവെള്ളത്തിനായി അടൂര്‍ നിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടുമ്പോഴാണ് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വെള്ളം ഉപയോഗശുന്യമായി പോവുന്നത്.  കഴിഞ്ഞ ദിവസം ഏനാത്ത് ടൗണിലെ ഗ്രാമീണ ബാങ്കിന് മുന്‍വശത്ത് രണ്ട് ദിവസമാണ് മെയിന്‍ റോഡിലൂടെ ജലം ഒഴികിപ്പോയത്. സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും അടൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പാരതിയുണ്ട്.  രണ്ടുദിവസത്തിന് ശേഷമാണ് അന്യസംസ്ഥാനതൊഴിലാളികളുടെ സഹായത്തോടെ പൈപ്പ് ലൈന്‍ പുനസ്ഥാപിച്ചത്. ഇതിനായി കുഴിച്ച കുഴിനികത്തിയത് രണ്ടു ദിവസത്തിന് ശേഷമാണ്. ഏറെ ഗതാഗതകുരുക്കുള്ള ഏനാത്ത് ടൗണില്‍ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടായത്.  കൂടാതെ പറക്കോട് ചന്തയ്ക്ക് എതിര്‍വശം പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായതായി സമീപവാസികള്‍ പറയുന്നു. അടൂര്‍ മേഖലയിലെ പല പ്രദേശങ്ങളിലും ഇത്തരം കാഴ്ചകള്‍ നിത്യസംഭവമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it