Pathanamthitta local

അടൂര്‍ പ്രകാശ് തന്നെ സ്ഥാനാര്‍ഥി; ഗ്രൂപ്പ് പോര് മുറുകും

പത്തനംതിട്ട: ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ട് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്യം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയത് അടൂര്‍ പ്രകാശിന് രക്ഷയായി.എന്നാല്‍ അടൂര്‍ പ്രകാശിനെ അനുകൂലിക്കുന്ന വരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള പോര് വരും ദിവസങ്ങളില്‍ കോന്നി മണ്ഡലത്തില്‍ രൂക്ഷമായേക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ അണിയറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.എന്നാല്‍ ഭൂമി വിവാദം കത്തിപ്പടര്‍ന്നതോടെ പ്രകാശിന് തിരിച്ചടിയേറ്റു.അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പതിച്ചിരുന്നു .അതോടെ ഏറെക്കാലമായി സീറ്റ് മോഹിക്കുന്ന മോഹന്‍രാജിന്റെ പേര് കോന്നിയില്‍ നിന്നും ഉയര്‍ന്നു കേട്ടു.
കോന്നി നിയോജക മണ്ഡലത്തിലെ ഡിസിസി, ബ്ലോക്ക് ഭാരവാഹികളടക്കം 17 പേര്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്താട് ആവശ്യപ്പെട്ടിരുന്നു.ഡിസിസി ജനറല്‍ സെകട്ടറി മാരായ റെജി പൂവത്തൂര്‍,റോജി പോള്‍ ദാനിയേല്‍, ബ്ലോാക്ക് പ്രസിഡന്റ് മാത്യു കല്ലേത്ത് തുടങ്ങിയവരാണ് അടൂര്‍ പ്രകാശിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നത് .
അടൂര്‍ പ്രകാശിന് എതിരായി വി എം സുധീരന്‍ ശക്തമായി രംഗത്ത് വന്നത് ഇവര്‍ക്ക് ശക്തി പകരുകയും ചെയ്തു.
അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെകട്ടറി ഭാനുദേവ് അടക്കമുള്ള 11 ഡിസിസി അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് കത്തുനല്‍കിയതും വിവാദം ആയിരുന്നു.
അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്യത്തേ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ മണ്ഡലത്തില്‍ ചേരിതിരിഞ്ഞ് പ്രസ്താവന യുദ്ധവും നടത്തി
എന്നാല്‍ അനിശ്ചിതത്വം അവസാനിപ്പിച്ച് അടൂര്‍ പ്രകാശ് കോന്നിയില്‍ മല്‍സരിക്കാനിറങ്ങുകയാണെങ്കിലും വിമത ശല്യത്തില്‍ നിന്നും രക്ഷ നേടുന്നതിന് ഇദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വരും. ഐ വിഭാഗത്തില്‍പ്പെട്ടയാളാണ് അടൂര്‍ പ്രകാശ്.
Next Story

RELATED STORIES

Share it