Movies

അടൂര്‍ ചിത്രത്തില്‍ ദിലീപും കാവ്യയും ഒന്നിക്കുന്നു

അടൂര്‍ ചിത്രത്തില്‍ ദിലീപും കാവ്യയും ഒന്നിക്കുന്നു
X
dileep-and-kavya-

തിരുവനന്തപുരം;അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പര്‍ താരജോഡികളായ ദിലീപും കാവ്യയും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന തീവ്ര പ്രണയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പിന്നെയും എന്നാണ് ചിത്രത്തിന്റെ പേര്. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് മെയ്യ് 11ന് തുടങ്ങി ജൂണ്‍ 10ന് അവസാനിക്കുമെന്ന് അടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it