Pathanamthitta local

അടൂര്‍ ഐഎച്ച്ആര്‍ഡി ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ എന്‍ജിനീയറിങ് കോളജ്



അടൂര്‍: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എന്‍ജിനീയറിങിനെ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ എഞ്ചിനീയറിങ് കോളജായി പ്രഖ്യാപിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വിജയകുമാരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി സാക്ഷിപത്രം കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ജെ ജയശ്രീയ്ക്ക് കൈമാറി. സ്വാന്തനം ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്ററിലെ കൗണ്‍സിലര്‍മാരായ രാജീവും, പ്രദീപ് കുമാറും ഡിജിറ്റല്‍ ബാങ്കിങിനെകുറിച്ച് ക്ലാസ് എടുത്തു. ചടങ്ങില്‍ പങ്കെടുത്ത 15 വ്യാപാരികളും, മുഴുവന്‍ വിദ്യാര്‍ഥികളും അവരുടെ മൊബൈല്‍ ഫോണുകളില്‍ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഭീം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടാണ് പദവി കരസ്ഥമാക്കിയത്. ജില്ലാ കലക്ടറേറ്റിനെ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍ക്കാര്‍ ഓഫീസായും, തിരുവല്ല മാര്‍ത്തോമ്മ കോളജിനെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആര്‍ട്‌സ് കോളജായും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ ജയശ്രീ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ രഘുനാഥന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it