Flash News

അടുത്ത സൈബര്‍ ആക്രമണം നാളെ?

അടുത്ത സൈബര്‍ ആക്രമണം നാളെ?
X


ലണ്ടന്‍: ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സൈബര്‍ ആക്രമണം നാളെയുമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്.  മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'കഴിഞ്ഞ ദിവസത്തെ സൈബര്‍ ആക്രമണം ഒരുപരിധിവരെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതതയുണ്ട്. ചിലപ്പോള്‍ അത് തിങ്കളാഴ്ചയായിരിക്കും. അത് ഒരുപക്ഷേ തടയാന്‍ സാധിച്ചെന്നുവരില്ല' മാല്‍വെയര്‍ ടെക് അറിയിച്ചു.
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത 22വയസുകാരനാണ് മാല്‍വെയര്‍ടെക് എന്നപേരില്‍ അറിയപ്പെടുന്നത്. ശനിയാഴ്ച നടന്ന സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ചത് മാല്‍വെയര്‍ ടെക് ആയിരുന്നു.ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് കഴിഞ്ഞദിവസം സൈബര്‍ ആക്രമണം നടന്നത്.കമ്പ്യൂട്ടറുകലെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍പെടുന്ന മാല്‍വേറാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ഒരു കംപ്യൂട്ടറില്‍ നിയന്ത്രണം നേടി ഫയലുകള്‍ അവ എന്‍ക്രിപ്റ്റ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലാക്കുന്നതാണ് വാന്ന ക്രൈ എന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍ പെടുന്ന മാല്‍വെയറിന്റെ (അപകടകാരിയായ സോഫ്റ്റ്‌വെയര്‍, വൈറസിനു സമാനം) പ്രവര്‍ത്തനരീതി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തെയാണ് ഇതു കൂടുതലായും ബാധിക്കുക. മാല്‍വെയര്‍ ബാധയുണ്ടായാല്‍ കംപ്യൂട്ടര്‍ പൂര്‍വസ്ഥിതിയിലാവാന്‍ പണം ആവശ്യപ്പെടുന്നതിനാലാണ് ഇവയെ റാന്‍സംവെയര്‍ എന്നു വിളിക്കുന്നത്.
റഷ്യ, ഉക്രെയിന്‍, തായ്‌വാന്‍ എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളെയാണ് ആക്രമണം സാരമായി ബാധിച്ചത്. ബ്രിട്ടനില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. സ്‌പെയിനില്‍ നിരവധി സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ ഇഗവേണന്‍സ് സംവിധാനങ്ങള്‍ തകരാനും ആക്രമണം കാരണമായി.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.
Next Story

RELATED STORIES

Share it