wayanad local

അടുത്ത സാമ്പത്തികവര്‍ഷം പദ്ധതി രൂപീകരണം മാര്‍ച്ച് 31നു മുമ്പു പൂര്‍ത്തിയാക്കും: മന്ത്രി

കാട്ടിക്കുളം: പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയൊരു പാതയിലൂടെ കടന്നുപോവുകയാണെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍. മാര്‍ച്ച് 31ന് മുമ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും നേടണം. ഏപ്രിലില്‍ പണികള്‍ ആരംഭിക്കും. ലോകബാങ്ക് സഹായത്തോടെ 2017-18 തദ്ദേശമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച കാട്ടിക്കുളം ബസ്സ്റ്റാന്റിലെ പുതിയ കെട്ടിടത്തിന്റെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വര്‍ഷം പദ്ധതി ചെലവുകളുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെക്കോഡിലെത്തും. ബില്ലുകള്‍ യഥാവിധി മാറിക്കിട്ടിയാല്‍ പദ്ധതി ചെലവ് 60 ശതമാനമായി ഉയരുമെന്നു മന്ത്രി പറഞ്ഞു. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനുള്ള ഇടം, പുരുഷന്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിശ്രമസ്ഥലം എന്നിവ  ഒരുക്കിയിട്ടുണ്ട്. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ പ്രഭാകരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, ഡാനിയല്‍ ജോര്‍ജ്, എം സതീഷ് കുമാര്‍, ടി വി ഷിനോജ്, സാലി വര്‍ഗീസ്, അനന്തന്‍ നമ്പ്യാര്‍, വിജിലാ പ്രദീപ്, എന്‍ കെ ഷബീര്‍, പഞ്ചായത്ത് സെക്രട്ടറി കെ രാജീവന്‍, മറ്റ് ജനപ്രതിനിധികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it