Tech

അടുത്ത വര്‍ഷം മുതല്‍ പാനിക് ബട്ടണ്‍ ഇല്ലാത്ത ഫോണുകള്‍ വില്‍ക്കാനനുവദിക്കില്ലെന്ന് ടെലികോം മന്ത്രി

അടുത്ത വര്‍ഷം മുതല്‍ പാനിക് ബട്ടണ്‍ ഇല്ലാത്ത ഫോണുകള്‍  വില്‍ക്കാനനുവദിക്കില്ലെന്ന് ടെലികോം മന്ത്രി
X
panic-finalന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ വ്യക്തി സുരക്ഷ ഉറപ്പാക്കുന്ന പാനിക് ബട്ടണ്‍ ഇല്ലാത്ത ഫോണുകള്‍ രാജ്യത്ത് വില്‍ക്കാനനുവദിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് . 2018 മുതല്‍ എല്ലാ മൊബൈല്‍ ഫോണുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും നിലവില്‍ സ്മാര്‍ട് ഫോണുകളില്‍ മാത്രമാണ് ജി.പി.എസ് സംവിധാനം ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഫോണിലെ പാനിക് ബട്ടണുകള്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക്്് ഉപകാരപ്രദമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സംവിധാനം ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്മാര്‍ട് ഫോണുകളല്ലാത്ത മൊബൈല്‍ ഫോണുകളില്‍ 5,9 ബട്ടണുകളിലാണ് എമര്‍ജന്‍സി കോളുകള്‍ ബന്ധിപ്പിക്കുന്നത്. സ്മാര്‍ട് ഫോണുകളിലും എമര്‍ജന്‍സി കോള്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി മൂന്നുതവണ അമര്‍ത്തിയാല്‍ എമര്‍ജന്‍സി കോള്‍ സംവിധാനം ലഭ്യമാക്കണമെന്നുമാണ് നിര്‍ദ്ദേശം. 112 എന്ന നമ്പര്‍ ഉപയോഗിച്ച് എമര്‍ജന്‍സി കോളുകള്‍ വിളിക്കാനും സൗകര്യമുണ്ടാകും.
Next Story

RELATED STORIES

Share it