അടുത്ത നിയമസഭ ഭരിക്കുന്നവര്‍ക്കൊപ്പം എസ്.എന്‍.ഡി.പിയും: തുഷാര്‍ വെള്ളാപ്പള്ളി

മലപ്പുറം: അടുത്ത നിയമസഭ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എസ്.എന്‍.ഡി.പിയുമുണ്ടാവുമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തിയ്യരില്‍ നിന്നു 29 ശതമാനവും ഈഴവരില്‍ നിന്ന് എട്ടു ശതമാനവും മറ്റു സമുദായങ്ങളില്‍ നിന്ന് അഞ്ചു ശതമാനവും വോട്ടുകള്‍ മാത്രമേ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി പ്രതീക്ഷിക്കുന്നുള്ളൂ.

സംഘടനയിലെ മറ്റു രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരെ പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കില്ല. വെള്ളാപ്പള്ളി നടേശന്‍ മല്‍സരരംഗത്തുണ്ടാവില്ലെന്നും തുഷാര്‍  പറഞ്ഞു. മൈക്രോ ഫിനാന്‍സിലെ പണമിടപാട് അക്കൗണ്ട് വഴിയാണ്. നാലു ശതമാനം പലിശക്കാണു പിന്നാക്ക വികസന കോര്‍പറേഷന്‍ സംഘടനയ്ക്കു വായ്പ നല്‍കിയത്. വി എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ ഒന്നും പഠിച്ചിട്ടില്ല.

ധനലക്ഷ്മി ബാങ്ക് വഴി 100 കോടി രൂപ വായ്പ നല്‍കി. കണക്കെല്ലാം എസ്.എന്‍.ഡി.പി. യോഗങ്ങളില്‍ അവതരിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കേണ്ടതില്ല. തന്റെ കുടുംബത്തിന് എസ്.എന്‍.ഡി.പിയുടെ പണത്തിന്റെ ആവശ്യമില്ല. എന്നാല്‍, സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ചോദ്യത്തിനു പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു മറുപടി. ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതു മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it