Flash News

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
X


മുംബൈ: അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍  ആരംഭിക്കുമെന്നും ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്നും ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തേണ്ട ആവശ്യമില്ലെന്നും സ്വാമി അവകാശപ്പെട്ടു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിയുരുന്നു അദ്ദേഹം.
നരസിംഹ റാവു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഭൂമി ഹിന്ദുക്കളുടേതാണൈന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഹിന്ദുക്കള്‍ ജയിക്കും. പുതിയ നിയമം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. പക്ഷേ അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ കേസില്‍ വിജയമുണ്ടാകും. തനിക്ക് അക്കാര്യത്തില്‍ സംശയമില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. സുന്നി വഖഫ് ബോര്‍ഡ് വെറുതെ അവകാശവാദം ഉന്നയിക്കുകയാണ്. അലഹാബാദ് ഹൈക്കോടതിയില്‍ അക്കാര്യം ബോധ്യപ്പെട്ടതാണ്. എതിര്‍വാദം ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ആരാധിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കാണ്. മുസ്ലിംകള്‍ക്ക് അക്കാര്യത്തില്‍ അവകാശമില്ലെന്നും അവര്‍ക്ക് ഭൂമിയില്‍ മാത്രമാണ് താല്‍പ്പര്യമെന്നും സ്വാമി ആരോപിച്ചു.

Next Story

RELATED STORIES

Share it