അടുത്തമാസം 11 മുതല്‍ റെയില്‍വേ സമരം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് അടുത്തമാസം 11 മുതല്‍ രാജ്യത്തെ റെയില്‍വേ ജീവനക്കാര്‍ ദേശവ്യാപകമായി അനിശ്ചിതകാല പണിമുടക്കു നടത്തും. സമരം രാജ്യമെമ്പാടുമുള്ള ട്രെയിന്‍ സര്‍വീസുകളെ സാരമായി ബാധിക്കും. പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, തൊഴിലാളിവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, ശമ്പളഘടനയില്‍ സമത്വം ഉറപ്പുവരുത്തുക, കുടിശ്ശിക കൊടുത്തുതീര്‍ക്കുക, ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, റെയില്‍വേ മേഖലയിലെ ഒഴിവുകള്‍ പെട്ടെന്നു നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ (എന്‍എഫ്‌ഐആര്‍) എന്ന സംഘടനയാണു സമരം പ്രഖ്യാപിച്ചത്. എല്ലാ സോണല്‍ ഓഫിസര്‍മാര്‍ക്കും പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ക്കും സംഘടന ഇതുസംബന്ധിച്ച് ഇന്ന് നോട്ടീസ് നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it