kozhikode local

അടുക്കളയിലും കയറുന്ന ആര്‍എസ്എസ് അജണ്ട അനുവദിക്കില്ല : കെ മുരളീധരന്‍



കോഴിക്കോട്: സംഘപരിവാര്‍ അജണ്ട ജനങ്ങളുടെ അടുക്കളയിലേക്ക് കൊണ്ടുവരാനുള്ള ഒരു നീക്കവും അനുവദിക്കാന്‍ പറ്റില്ലെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ. ഓരോ വ്യക്തിയും എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസും ബിജെപിയുമല്ല. കേരളത്തില്‍ പോലും സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് നീക്കം. ഇതിനെ ജനാധിപത്യ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് ഡിസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നെഹ്‌റു അനുസമരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ മറവില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതിശക്തമായ പ്രതിപക്ഷ ഐക്യം രാജ്യത്ത് ഉയര്‍ന്നുവരികയാണ്. എന്നാല്‍ ദേശീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും പോലുള്ള കേരളത്തിലെ സിപിഎം നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ് വിരോധവുമായ് കഴിയുകയാണ്. ആര്‍എസ്എസിനെ വളര്‍ത്തുന്ന പ്രസ്താവനയാണ് കോടിയേരി നടത്തുന്നത്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പരാമര്‍ശം അദ്ദേഹത്തിന് ബിജെപിയിലുള്ള വിശ്വാസമാണ് ബോധ്യപ്പെടുത്തുന്നത്. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായിരുന്നു.
Next Story

RELATED STORIES

Share it