Citizen journalism

അടി കൊള്ളാന്‍ ചെണ്ട; പണം വാങ്ങാന്‍ മാരാര്‍



കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി പതിനായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കാണാനും പരിഹരിക്കാനും ഇതുവരെ ഒരു മാധ്യമവും തയ്യാറായിട്ടില്ല. ദിവസവേതനത്തിനു ജോലി ചെയ്യുന്ന അവരെക്കൊണ്ട് സ്ഥിരംജോലിക്കാര്‍ അടിമവേല ചെയ്യിക്കുകയാണ്.
സ്ഥിരം ജീവനക്കാര്‍ക്ക് ജോലിസമയം ആറു മണിക്കൂര്‍ മാത്രം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് അത് പത്തു മണിക്കൂറാണ്. ആശുപത്രി ജീവനക്കാരുടെ കാര്യമാണ് ഇവിടെ പരാമര്‍ശിച്ചത്.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരാഴ്ച രാത്രി ജോലി ചെയ്യേണ്ടിവരുമ്പോള്‍ സ്ഥിരക്കാര്‍ക്ക് രാത്രിയില്‍ വേരണ്ട; അല്ലെങ്കില്‍ മൂന്നു ദിവസം വന്നാല്‍ മതി. പല ആശുപത്രികളിലും ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ അവസ്ഥ സൂപ്രണ്ടിനോ ഡെപ്യൂട്ടി സൂപ്രണ്ടിനോ ആര്‍എംഒക്കോ അറിയില്ല. ആശുപത്രികളില്‍ ലക്ഷങ്ങള്‍ മുടക്കി തറയോട് പാകാനും കാമറ സ്ഥാപിക്കാനും തിരക്കു കൂട്ടുന്നവര്‍ താല്‍ക്കാലിക ജീവനക്കാരുടെ വേതനം കൂട്ടുന്ന കാര്യം പറയുമ്പോള്‍ ഫണ്ടില്ല, ഓര്‍ഡര്‍ വേണം എന്നൊക്കെ പറഞ്ഞു കൈമലര്‍ത്തുന്നു. പലയിടത്തും മുമ്പ് വേതനം കൂട്ടിയ ഉത്തരവുകളുടെ കോപ്പി പോലും കാണില്ല. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ഫണ്ടുള്ള ആശുപത്രികളില്‍ അതു കൂട്ടാനുള്ള അധികാരം സൂപ്രണ്ടിനുെണ്ടന്ന് എംഎല്‍എയും മന്ത്രിയും കലക്ടറും പറയാറുണ്ട്. എന്നാല്‍, സൂപ്രണ്ട് വേതനം കൂട്ടില്ല.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നവംബറില്‍ 23ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. കാരണം പറയുന്നത് ഫണ്ടില്ല എന്നാണ്. ഫണ്ടില്ലാത്തതുകൊണ്ടോ വരുമാനമില്ലാത്തതുകൊണ്ടോ അല്ല അവരെ പിരിച്ചുവിട്ടത്. അവര്‍ ശമ്പളം കൂട്ടി ചോദിച്ചതാണ് കാരണം.
ദിവസം 180 രൂപ മുതല്‍ 340 രൂപ വരെ വാങ്ങുന്നവരാണ് താല്‍ക്കാലിക ജീവനക്കാര്‍. ഒരസുഖം വന്നാല്‍ നമ്മള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാണിക്കാമെന്നു കരുതിയാല്‍, ജീവനക്കാരാണെന്നു പറഞ്ഞാല്‍ തന്നെ ഡോക്ടര്‍മാര്‍ ഓടിക്കും. ഇതാണ് അവസ്ഥ. പിഎസ്‌സി ജീവനക്കാര്‍ 8 മണിക്കുള്ള ഡ്യൂട്ടിക്ക് 9 മണിക്കു വന്നാലും നടപടിയെടുക്കില്ല. താല്‍ക്കാലിക ജീവനക്കാരാണെങ്കില്‍ മിക്കവാറും കാരണം കാണിക്കല്‍ നോട്ടീസ് ഉറപ്പ്. പുതിയ ശമ്പള കമ്മീഷന്‍ വന്നാലും 'കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.'

ഒരു ജീവനക്കാരി
കണ്ണൂര്‍
Next Story

RELATED STORIES

Share it