അടിസ്ഥാന സൗകര്യ വികസനം; പദ്ധതി നിര്‍വഹണത്തിന് കുറഞ്ഞ പരിധി നിശ്ചയിക്കുന്നു

ന്യൂഡല്‍ഹി: റെയില്‍വേ, റോഡ്, തുറമുഖം, സിവില്‍ വ്യോമയാന മന്ത്രാലയങ്ങള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ കുറഞ്ഞ പരിധി നിശ്ചയിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഓരോ സാമ്പത്തിക വര്‍ഷവും എത്ര തുകയുടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന കാര്യത്തില്‍ ഇതനുസരിച്ച് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.
പദ്ധതികളുടെ കുറഞ്ഞ പരിധിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി. ഇവ മന്ത്രാലയങ്ങള്‍ക്കു അയച്ചിട്ടുണ്ട്. നീതി ആയോഗിനായിരിക്കും ഈ പദ്ധതികളുടെ സ്ഥിര മേല്‍നോട്ട ചുമതല. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിനായാണ് പുതിയ നടപടി.
ഇതുപ്രകാരം മന്ത്രാലയങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കുന്നതിനായുള്ള കര്‍മപദ്ധതികളും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡ് പദ്ധതികള്‍ക്കായി ദീര്‍ഘകാല ധനസഹായം, കരാറുകാരെ വിലയിരുത്തുന്നതിനുള്ള സംവിധാനം, റെയില്‍വേയില്‍ സംഘടനാപരമായ പരിഷ്‌കരണം എന്നീ നടപടികളും പദ്ധതികള്‍ വൈകുന്നത് പരിഹരിക്കാനുള്ള നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തും.
Next Story

RELATED STORIES

Share it