malappuram local

അടിസ്ഥാന സൗകര്യമൊരുക്കാത്തത് ജനങ്ങളെ വലയ്ക്കും'

കാളികാവ്: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് വസ്തു രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മാത്രം. അടിസ്ഥാന സൗകര്യമൊരുക്കാതെയുള്ള മാറ്റം ജനങ്ങളെ വലക്കും. സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും വൈദ്യുതി മാത്രമാണ് ആശ്രയം. വൈദ്യുതി നിലച്ചാല്‍ ബദല്‍ സംവിധാനം എവിടെയും ഏര്‍പ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ സജ്ജീകരണത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് റജിസ്‌ട്രേഷന്‍ മുടങ്ങിക്കിടക്കുകയുമാണ്.
വൈദ്യുതി നിലച്ചാല്‍ രജിസ്റ്റര്‍ ഓഫിസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങുകയും ചെയ്യും. തിരുവനന്തപുരം ജില്ലയിലെ 12 സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നേരത്തെ പരീക്ഷിച്ച പദ്ധതി സംസ്ഥാനമൊട്ടുക്കും നടപ്പാക്കാനാണ് തീരുമാനം. ജനങ്ങള്‍ക്ക് സേവനം എളുപ്പമാക്കുക,അഴിമതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. റജിസ്‌ട്രേഷന്‍ കഴിയുന്ന അന്നു തന്നെ പ്രമാണം ലഭ്യമാക്കുക എന്ന പ്രയോജനവും ലക്ഷ്യമാണ്. ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവയും ഓണ്‍ലൈന്‍ വഴി മാത്രമെ ലഭ്യമാവുകയുള്ളു.സംസ്ഥാനത്തെ ഏത് ഓഫിസില്‍ നടക്കുന്ന രജിസ്‌ട്രേഷനെ സംബന്ധിച്ച വിവരവും തല്‍സമയം പ്രധാന കേന്ദ്രത്തില്‍ ലഭ്യമാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സംസ്ഥാന ഐടി മിഷന്‍ കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളാണു സാങ്കേതിക സഹായം നല്‍കുന്നത്.
സലൃമഹമ ൃലഴശെേൃമശേീി.ഴീ്.ശി എന്ന വെബ് സൈറ്റിലാണ് സേവനം ലഭ്യമാവുക. ഒരു കംപ്യൂട്ടര്‍ ഉപയോഗിച്ച് ഒരുദിവസത്തെ മുഴുവന്‍ റജിസ്‌ട്രേഷനും അപേക്ഷകളും കൈകാര്യം ചെയ്യാനാവില്ല എന്ന പരിമിധിയുള്ളപ്പോള്‍ തന്നെ വൈദ്യുതി നിലക്കുക കൂടി ചെയ്താല്‍ ജനങ്ങള്‍ അനന്തമായി കാത്തിരിക്കേണ്ടിയും വരും.
പുറമെ നെറ്റ് കണക്ഷന്‍ എല്ലായ്‌പോഴും ഉറപ്പുവരുത്താനുമാവില്ല. ആധാരമെഴുത്തുകാര്‍ തന്നെ പ്രമാണങ്ങള്‍ സ്വന്തം നിലയില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.
ഇത് അവര്‍ക്ക് അധിക ജോലിയാണെന്നും പരാതിയുണ്ട്. അപ് ലോഡ് ചെയ്യുമ്പോള്‍ തന്നെ റജിസ്‌ട്രേഷന്റെ ദിവസവും സമയവും ടോക്കണും ലഭിക്കും. എന്നാല്‍ തന്നെ അന്ന് റജിസ്‌ട്രേഷന്‍ നടക്കുമെന്നു യാതൊരുറപ്പുമില്ല. '
Next Story

RELATED STORIES

Share it