അടിസ്ഥാന വികസന പദ്ധതി: മൃഗപാത നിര്‍ബന്ധം

ന്യൂഡല്‍ഹി: വന്യജീവിസങ്കേതത്തിലൂടെയോ സംരക്ഷിതമേഖലയിലൂടെയോ കടന്നുപോവുന്ന എല്ലാ വന്‍കിട പദ്ധതികള്‍ക്കും മൃഗപാത നിര്‍ബന്ധമാക്കി. പുതുതായി നിര്‍മിക്കുന്ന ഹൈവേ, റെയില്‍വേ ട്രാക്ക്, കനാല്‍, വൈദ്യുതി വിതരണ ശൃംഖല തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് ഇനി മുതല്‍ വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മൃഗപാത (ആനിമല്‍ പാസേജ്) ഒരുക്കണമെന്നു കേന്ദ്ര പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ തലവനായ ദേശീയ വന്യജീവി സംരക്ഷണസമിതി നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ പണം അനുവദിക്കാനും സമിതി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വന്യജീവിസങ്കേതത്തിലൂടെയുള്ള പുതിയ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കുക. റോഡുകള്‍, റെയില്‍വേ ട്രാക്ക്, കനാലുകള്‍  വൈദ്യുതി വിതരണ ശൃംഖല, തുടങ്ങിയവയ്ക്കു കീഴെ പാത നിര്‍മിച്ച് വന്യജീവികള്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാവും ഒരുക്കുക. സംരക്ഷിത വനമേഖല, വന്യജീവിസങ്കേതം എന്നിവയിലൂടെ കടന്നുപോവുന്ന എല്ലാ ഗതാഗതപദ്ധതികള്‍ക്കും മൃഗപാത വേണമെന്നു മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it