Flash News

അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണി നേരിടുന്നു: സോണിയ

അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണി നേരിടുന്നു: സോണിയ
X
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണി നേരിടുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ടി അധ്യക്ഷനായി ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.


നമ്മള്‍ ഭയപ്പെടുന്നവരോ മുട്ടുമടക്കുന്നവരോഅല്ല, നമ്മുടെ പോരാട്ടം ഇന്ത്യയുടെ ആത്മാവിന് വേണ്ടിയാണ്. ഇന്ത്യയിടെ അടിസ്ഥാന മൂല്യങ്ങള്‍ ദിനംപ്രതി ആക്രമിക്കപ്പെടുകയാണ്. രാജ്യത്ത് ഭയത്തിന്റെ പരിസ്ഥിതി സൃഷ്ട്രിക്കുന്നു. ഇതിനെതിരെ ഏതുതരത്തിലുള്ള ത്യാഗം ചെയ്യാനും തയ്യാറാവണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് സോണിയ അഭ്യര്‍ത്ഥിച്ചു.
പല നിയമനിര്‍മ്മാണത്തിന്റെയും ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മാറ്റത്തിന് വഴി തെളിയിക്കാന്‍ രാഹുലിന് കഴിയുമെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ പറഞ്ഞു.
കഴിഞ്ഞ 19 വര്‍ഷമായി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗമാണ് നടത്തിയത്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുലിന് എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അര്‍പ്പിച്ചുകൊണ്ടാണ് സോണിയ പ്രസംഗം ആരംഭിച്ചത്.
രാഹുല്‍ എന്റെ മകനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ ഞാന്‍ പ്രശംസിക്കുന്നത് ശരിയല്ല. പക്ഷേ, അദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം വ്യക്തിപരമായി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതാണ് രാഹുലിന് കരുത്ത് പകര്‍ന്നതും. രാഹുലിന്റെ കരുത്തിലും ക്ഷമയിലും എനിക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it