thrissur local

അടിയന്തര അറ്റകുറ്റപ്പണി; മൂന്നു കോടിയുടെ അനുമതി ലഭിച്ചതായി മന്ത്രി



കുന്നംകുളം: കുന്നംകുളം മണ്ഡലത്തിലെ റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ക്കായി 16 റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും മൂന്ന് കോടി രുപയുടെ അനുമതി ലഭിച്ചതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. വേലൂര്‍ ചുങ്കം തയ്യൂര്‍ കോട്ടപ്പുറം കുമ്പളങ്ങാട് റോഡ്  49  ലക്ഷം, നെല്ലുവായ്തിച്ചൂര്‍ഇട്ടോണം റോഡ് (നെല്ലുവായ് മുതല്‍ മുല്ലക്കല്‍ ക്ഷേത്രം വരെ 5 ലക്ഷം), ചിറ്റണ്ടതലശ്ശേരി റോഡ് (കുണ്ടന്നൂര്‍ മുതല്‍ ചിറ്റണ്ട സെന്റര്‍ വരെ 5 ലക്ഷം), ചാവക്കാട്—വടക്കാഞ്ചേരി റോഡ്, കരിയന്നൂര്‍ പാടം മുതല്‍ നെല്ലുവായ് പാടം വരെ (5 ലക്ഷം), ആര്‍ത്താറ്റ് പള്ളി മുതല്‍ കുന്നംകുളം വരെ (20 ലക്ഷം), കുന്നംകുളം ടൗണ്‍ മുതല്‍ ചൊവ്വന്നൂര്‍ പാടം വരെ (16 ലക്ഷം), തൃശൂര്‍ കുറ്റിപ്പുറം റോഡ് (കുന്നംകുളം ടൗണ്‍ 20 ലക്ഷം), കുന്നംകുളം താഴെ പമ്പ് മുതല്‍ പാറേമ്പാടം വരെ (25 ലക്ഷം), പാറേമ്പാടം മുതല്‍ കമ്പിപ്പാലം വരെ (25  ലക്ഷം), കമ്പിപ്പാലം മുതല്‍ പെരുമ്പിലാവ് വരെ (25 ലക്ഷം), കുറാഞ്ചേരി  വേലൂര്‍ റോഡ്(വേലൂര്‍ പള്ളി മുതല്‍ തലക്കോട്ടുകര വരെ 25 ലക്ഷം), വെട്ടിക്കടവ് റോഡ് (കിഴൂര്‍ മുതല്‍ വെട്ടിക്കടവ് പാലം വരെ 20 ലക്ഷം), പാത്രമംഗലം റോഡ് (പുലിയന്നൂര്‍ മുതല്‍ തണ്ടിലം റോഡ് ജംഗ്ഷന്‍ വരെ 20 ലക്ഷം), ചെറുവത്താനി റോഡ് (കിഴൂര്‍ പോളിടെക്‌നിക് മുതല്‍ ചെറുവത്താനി പോസ്റ്റ് വരെ 15 ലക്ഷം), പഴഞ്ഞി റോഡ് (കരിക്കാട് മുതല്‍ പഴഞ്ഞി കടവല്ലൂര്‍ റോഡ് 25 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് അടിയന്തിരമായി അനുമതി ലഭിച്ചത്.  മഴക്കെടുതിമൂലവും കാലപ്പഴക്കം മൂലവും ഗതാഗത യോഗ്യമല്ലാതായ  സാഹചര്യത്തില്‍ മന്ത്രി എസി മൊയ്തിന്റെ ഇടപെടലിലൂടെയാണ് അടിയന്തിരമായി  റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it