Flash News

അടിയന്തരാവസ്ഥ തടവുകാരോട് നിഷേധാത്മക സമീപനമെന്ന് തടവുകാരുടെ ഏകോപന സമിതി



കൊച്ചി: അടിയന്തരാവസ്ഥ തടവുകാര്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ആദരവും അംഗീകാരവും കേരളത്തില്‍ നടപ്പാക്കാനാവില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാത്മകമാണെന്നും ഇത് തിരുത്തണമെന്നും അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന് ഭൂഷണമല്ലാത്ത ഈ തീരുമാനം ഉടന്‍ തിരുത്തണം. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ന് ഭരണത്തിലുള്ളത്. ഇവരില്‍ നിന്ന് നീതി രഹിതമായ സമീപനമാണ് ഉണ്ടായിരിക്കുന്നത്. കേരളാ സര്‍ക്കാരിന്റെ ഈ സമീപനം തിരുത്തിക്കുറിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനാണ് അടിയന്തരാവസ്ഥ ഏകോപന സമിതിയുടെ തീരുമാനം. ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സമിതി വര്‍ക്കിങ് പ്രസിഡന്റ് പി സി ഉണ്ണിച്ചെക്കന്‍, ജനറല്‍ കണ്‍വീനര്‍ ടി എന്‍ ജോയി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it